സി.ബി.എസ്.ഇ പത്താം ക്ലാസ്: 96.21% വിജയം

05:05pm 28/5/2016
download
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 96.21 ആണ് ഇത്തവണ വിജയശതമാനം. മുന്‍വര്‍ഷം ഇത്97.32% ആയിരുന്നു. http://www.results.nic.in, http://www.cbseresults.nic.in, http://www.cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാണ്. ‘CBSE-Class X Examination’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിദ്യാര്‍ത്ഥിയുടെ റോള്‍ നമ്പറും ജനനതീയതിയും നല്‍കിയാല്‍ ഫലം ലഭ്യമാകും. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് ഫലപ്രഖ്യാപനം വന്നത്.
രാജ്യത്തെ പത്ത് മേഖലകളിലെയും ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 14,99,122 കുട്ടികളാണ് ഈ വര്‍ഷം ഫലം കാത്തിരിക്കുന്നത്. ഇതില്‍ 8,92,685 പേര്‍ ആണ്‍കുട്ടികളും 6,06,437 പേര്‍ പെണ്‍കുട്ടികളുമാണ്. 15,309 സ്‌കൂളുകളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. പഞ്ചകുളയും അജ്മീറുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഈ വര്‍ഷം ഭിന്നശേഷിയുള്ള 2,860 കുട്ടികളും പരീക്ഷ എഴുതിയിട്ടുണ്ട്.