സി.ബി.എസ്.ഇ 10ാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുന:സ്ഥാപിക്കും

08:24 AM 15/11/2016
cbse-class-10th-result-declared
ജയ്പുര്‍: 2017-18 അധ്യയനവര്‍ഷം മുതല്‍ സി.ബി.എസ്.ഇ 10ാം ക്ളാസ് ബോര്‍ഡ് പരീക്ഷ പുന:സ്ഥാപിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു. അഞ്ച്, എട്ട് ക്ളാസുകളിലെ ബോര്‍ഡ് പരീക്ഷ പുന:സ്ഥാപിക്കണോ എന്ന കാര്യം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനിക്കാം. ഇതുസംബന്ധിച്ച് നിര്‍ദേശം ഉടന്‍ കേന്ദ്ര മന്ത്രിസഭയുടെയും പാര്‍ലമെന്‍റിന്‍െറയും പരിഗണനക്ക് സമര്‍പ്പിക്കും. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്‍െറ ഭാഗമായാണ് നടപടി. രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജാവ്ദേക്കര്‍.