സീനിയര്‍ താരങ്ങളുടെ നായികയാകാന്‍ തന്നെക്കിട്ടില്ലെന്ന് നയന്‍താര.

08:15 am 24/12/2016

images (3)
ചെന്നൈ: സീനിയര്‍ താരങ്ങളുടെ നായികയാകാന്‍ തന്നെക്കിട്ടില്ലെന്ന് നയന്‍താര. ചെറുപ്പക്കാരായ നടന്‍മാരുടെ നായികയാകാനാണ് തനിക്ക് താല്‍പ്പര്യമെന്ന് നയന്‍താര വ്യക്തമാക്കി. തമിഴ് പ്രസിദ്ധീകരണമായ ആനന്ദവികടനിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്.
സൂപ്പര്‍ മെഗാതാരങ്ങളാണെങ്കിലും മുതിര്‍ന്ന താരങ്ങളുടെ നായികയാകില്ലെന്ന് നയന്‍സ് വ്യക്തമാക്കി. തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ നായികയാകാനുള്ള ക്ഷണം നയന്‍താര നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നയന്‍സ് നിലപാട് വ്യക്തമാക്കിയത് എന്നാണ് തമിഴ് മാഗസിന്‍ പറയുന്നത്.
നയന്‍താരയുടെ പുതിയ ചിത്രങ്ങളിലെല്ലാം യുവതാരങ്ങളായിരുന്നു നായകന്‍മാര്‍. സ്വന്തം നിലയ്ക്ക് ചിത്രം വിജയിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ച നായിക കൂടിയാണ് നയന്‍സ്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നയന്‍താരയുടെ നായകന്‍.