സീറോ മലബാര്‍ എക്‌സാര്‍ക്കേറ്റ് ദിനവും യുവജന കണ്‍വന്‍ഷനും ഒക്ടോബറില്‍

01.33 AM 10-09-2016
unnamed
ജോയിച്ചന്‍ പുതുക്കുളം
മിസ്സിസാഗ: സെന്റ് തോമസ് സിറോ മലബാര്‍ അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റ് രൂപീകരണത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഒക്ടോബര്‍ ഒന്നിന് കനേഡിയന്‍ കോപ്റ്റിക് സെന്ററില്‍ എക്‌സാര്‍ക്കേറ്റ് ദിനം കൊണ്ടാടും. എക്‌സാര്‍ക്കേറ്റിന്റെ അജപാലകനായ മാര്‍ ജോസ് കല്ലുവേലിലിന്റെ മെത്രാഭിഷേക വാര്‍ഷികവും യുവജന കണ്‍വഷനും ഒപ്പം നടക്കുമെന്നതാണ് പ്രത്യേകത.
എക്‌സാര്‍ക്കേറ്റിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും വിലയിരുത്തുന്നതിനൊപ്പം യുവജന ശാക്തീകരണവുമാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ ഒന്‍പതിന് യൂത്ത് കണ്‍വന്‍ഷനോടെയാണ് പരിപാടികള്‍ക്കു തുടക്കമാകുക. കാനഡയിലെ, പ്രത്യേകിച്ച് ജിടിഎയിലെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള യുവജനങ്ങളുടെ പ്രാതിനിധ്യം കണ്‍വന്‍ഷനിലുണ്ടാകും. ആദ്യമായാണ് ഇത്തരത്തില്‍ എക്‌സാര്‍ക്കേറ്റിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങളുടെ കൂട്ടായ്മയ്ക്ക് വേദിയൊരുക്കുന്നത്.
തുടര്‍ന്ന് ഒരു മണിക്ക് സമൂഹബലി, രണ്ടു മണിക്ക് പൊതുസമ്മേളനം. സ്‌നേഹവിരുന്നുമുണ്ടാകും.