സീറോ മലബാര്‍ കത്തീഡ്രലില്‍ 40 മണിക്കൂര്‍ ആരാധനയും കാരുണ്യവര്‍ഷാവസാന പ്രാര്‍ത്ഥനകളും

03;20 pm 12/11/2016

– ബീന വള്ളിക്കളം
Newsimg1_77338496
ഷിക്കാഗോ: ഫ്രാന്‍സീസ് മാര്‍പാപ്പ പ്രഖ്യാപിച്ച കാരുണ്യവര്‍ഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് 40 മണിക്കൂര്‍ ആരാധനയും പ്രാര്‍ത്ഥനകളും സീറോ മലബാര്‍ കത്തീഡ്രലില്‍ നടത്തുന്നു.

നവംബര്‍ 18-ന് വെള്ളിയാഴ്ച രാവിലെ 8.30-ന് മാര്‍ ജേക്കബ് അങ്ങാടിയത്ത് ബലിയര്‍പ്പിക്കുന്നതാണ്. വൈകിട്ട് 7 മണിക്ക് മാര്‍ ജോയി ആലപ്പാട്ടിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിക്കുശേഷം ദിവ്യകാരുണ്യ ആരാധന ആരംഭിക്കുന്നു. നവംബര്‍ 19-ന് ശനിയാഴ്ച രാവിലെ 8.30-നു ദിവ്യബലിയുണ്ടായിരിക്കും. തുടര്‍ന്ന് വിവിധ വാര്‍ഡുകളുടെ നേതൃത്വത്തില്‍ ആരാധന തുടരുന്നതാണ്. ഭക്തസംഘനകളും ആരാധനയില്‍ പങ്കുചേരുന്നതാണ്.

ക്രിസ്തുരാജ തിരുനാള്‍ കൂടിയായ നവംബര്‍ 20-ന് ഞായറാഴ്ചയാണ് കാരുണ്യവര്‍ഷ സമാപനം. രാവിലെ 10.30-ന് മാര്‍ ജോയി ആലപ്പാട്ട് നയിക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിനുശേഷം 11.15-ന് കരുണയുടെ കവാടം അടയ്ക്കുന്നതോടെ കാരുണ്യവര്‍ഷത്തിന് സമാപനമാകും.

കരുണയുടെ കവാടത്തിലൂടെ കടന്ന് ദണ്ഡവമോചനം നേടുന്നതിനൊരുങ്ങുന്നതിലേക്കായി 18,19 തീയതികളില്‍ കുമ്പസാരിക്കാനുള്ള അവസരവുമുണ്ടായിരിക്കും. ഏവരേയും ഈ ദിവ്യാനുഗ്രഹ അനുഭവത്തില്‍ പങ്കുചേരുന്നതിലേക്കായി വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലും, അസി. വികാരി ഫാ. ജയിംസ് ജോസഫും ക്ഷണിക്കുന്നു. ബീന വള്ളിക്കളം അറിയിച്ചതാണിത്.