സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിസാന്ദ്രമായ ഓശാന തിരുനാള്‍

12:28PM 22/3/2016

ജോയിച്ചന്‍ പുതുക്കുളം
syromalabarosana_pic2
ഷിക്കാഗോ: വിനയാന്വിതനും മഹത്വപൂര്‍ണ്ണനുമായി യേശുക്രിസ്തു കഴുതപ്പുറത്തേറി ജെറുസലേം ദേവാലയ പ്രവേശം നടത്തിയതിന്റെ ഓര്‍മ്മ പുതുക്കു ഓശാന തിരുനാള്‍ ഷിക്കാഗോ സീറോ മലബാര്‍ ഇടവകാംഗങ്ങള്‍ ഭക്തിപുരസരം കൊണ്ടാടിയതോടെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമായി.

രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട്, രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനം, ഇടവക അസിസ്റ്റന്റ് വികാരി എിവര്‍ മലയാളത്തിലുള്ള തിരുകര്‍മ്മങ്ങള്‍ക്കും, ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി എിവര്‍ കു’ികള്‍ക്കായി ഇംഗീഷില്‍ നടത്തിയ തിരുകര്‍മ്മങ്ങള്‍ക്കും കാര്‍മികത്വം വഹിച്ചു. ചെറിയവരില്‍ ചെറിയവനായി ലോകത്തിലേക്ക് കടുവ് മാനവരുടെ പാപ പരിഹാരാര്‍ത്ഥം കുരിശിലേറി, ഇ് വിശുദ്ധ കുര്‍ബാനയുടെ രൂപത്തില്‍ നമ്മോടൊപ്പമായിരിക്കു യേശുക്രിസ്തുവിന്റെ എളിമയും, വലിയ മനസുമായിരിക്ക’െ നാം പിന്തുടരേണ്ടതെ് പിതാവ് ഉത്‌ബോധിപ്പിച്ചു.

ജെറുസലേം ദേവാലയത്തിലേക്ക് കടുവ യേശു, നമ്മുടെ ഹൃദയങ്ങളിലും കുടുംബങ്ങളിലും കടുവരുമ്പോള്‍ അവിടുത്തേയ്ക്ക് ഹിതകരമായതുമാത്രം കാഴ്ചവെയ്ക്കാനായി’ുള്ള അനുഗ്രഹത്തിനായി ഈ കരുണയുടെ വര്‍ഷത്തില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കാനും പിതാവ് വിശ്വാസികളോട് പറഞ്ഞു.

പാരീഷ് ഹാളില്‍ ആരംഭിച്ച തിരുകര്‍മ്മങ്ങള്‍ക്കുശേഷം ഭക്തജനങ്ങള്‍ പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ചതിനുശേഷമായിരുു ദബലിയര്‍പ്പണം. തുടര്‍് പരമ്പരാഗത രീതിയില്‍ തമുക്ക് നേര്‍ച്ചയുമുണ്ടായിരുന്നു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്.