10:50am 9/5/2016
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലിലെ ഈവര്‍ഷത്തെ കുടുംബ നവീകരണ കണ്‍വന്‍ഷന്‍ അനുഗ്രഹീത ധ്യാനഗുരു റവ.ഫാ. ഡൊമിനിക് വാളമ്‌നാലിന്റെ നേതൃത്വത്തില്‍ ജൂണ്‍ മാസം 16 വ്യാഴാഴ്ച മുതല്‍ 19 ഞായറാഴ്ച വരെ നടത്തപ്പെടുന്നു. കരുണയുടെ ഈവര്‍ഷത്തില്‍ കുടുംബമൊന്നാകെ വന്നുചേര്‍ന്ന് അനുഗ്രഹപ്രദമായ ഈ ശുശ്രൂഷയില്‍ പങ്കുചേരുവാന്‍ ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഏവരേയും ക്ഷണിക്കുന്നു.
എല്ലാ ദിവസവും രാവിലെ 9.15 മുതല്‍ വൈകിട്ട് 5.30 വരെ നടത്തപ്പെടുന്ന ശുശ്രൂഷകള്‍ വിവിധ പ്രായക്കാര്‍ക്കായി അഞ്ചു ട്രാക്കുകളില്‍ നടത്തുന്നതായിരിക്കും. മലയാളം ശുശ്രൂഷകള്‍ക്ക് ഫാ. ഡൊമിനിക് വാളമ്‌നാലും, ഇംഗ്ലീഷ് ശുശ്രൂഷകള്‍ക്ക് ആസാം ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ റവ.ഫാ. ബോബി, പ്രശസ്ത വചനപ്രഘോഷകനായ ജിം മര്‍ഫി, മാര്‍ക്ക് നിമോ, ടോബി മണിമലേത്ത് എന്നിവര്‍ നേതൃത്വം നല്‍കുന്നു. ബഹുമാനപ്പെട്ട സിസ്റ്റേഴ്‌സും, ലാലിച്ചന്‍ ആലുംപറമ്പിലുമടങ്ങുന്ന ടീം കുഞ്ഞുങ്ങള്‍ക്കുള്ള ശുശ്രൂഷകള്‍ നയിക്കുന്നു.
കണ്‍വന്‍ഷനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ബേബി സിറ്റിംഗിനുള്ള സൗകര്യവും ഉച്ചഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്. കുടുംബങ്ങളുടെ നവീകരണത്തിനായി ദൈവദായകമായ ഈ അവസരം എത്രയും ഫലപ്രദമായ രീതിയില്‍ വിനിയോഗിക്കുവാനായി ഏവരേയും പ്രത്യേകം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: കത്തീഡ്രല്‍ ഓഫീസ് (708 544 7250), മനീഷ് ജോസഫ് (847 387 9384), ആന്റണി ഫ്രാന്‍സീസ് (847 219 4897), ഷാബു മാത്യു (630 649 4103), പോള്‍ പുളിക്കന്‍ (708 743 6505).