സുരക്ഷാ ഭീഷണിയെ തുടർന്ന് ഡൊണാള്‍ഡ് ട്രംപി‌നെ പ്രചരണവേദിയില്‍ നിന്ന് മാറ്റി.

09;17 am 6/11/2016
images

നെവാഡ‍: സുരക്ഷാ ഭീഷണിയെ തുടർന്ന് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപി‌നെ പ്രചരണവേദിയില്‍ നിന്ന് മാറ്റി. നെവാഡയിലെ പ്രചാരണ വേദിയിൽ യുവാവിന്‍റെ പ്രകോപനത്തെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിനെ വേദിയിൽ നിന്ന് മാറ്റിയത്. ട്രംപ് പ്രസംഗിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം.

ഉടൻ തന്നെ യു.എസ് സുരക്ഷാ സർവീസ് അംഗങ്ങളും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും വേദിയിലെത്തി. വേദിയുടെ പിന്നിലേക്ക് പോയ ട്രംപ് ഏതാനും മിനിട്ടുകൾക്ക് ശേഷം തിരിച്ചെത്തി തന്‍റെ പ്രസംഗം പൂർത്തിയാക്കി.

തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ കൂടുതല്‍ വോട്ടര്‍മാരുടെ പിന്തുണയുറപ്പാക്കാനുള്ള അവസാനവട്ട ശ്രമവുമായി ഹിലരി ക്ലിന്‍റനും ഡൊണാള്‍ഡ് ട്രംപും. 3.7 കോടി വോട്ടര്‍മാര്‍ മുന്‍കൂര്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ചൊവ്വാഴ്ച 20 കോടി വോട്ടര്‍മാര്‍ ട്രംപിന്‍െറയും ഹിലരിയുടെയും ഭാവി നിര്‍ണയിക്കും.

ഏറ്റവും പുതിയ അഭിപ്രായ സര്‍വേയില്‍ ഹിലരി, ട്രംപിനേക്കാള്‍ രണ്ട് പോയന്‍റ് മുന്നിലാണ്. ഫോക്സ് ന്യൂസ് സര്‍വേയില്‍ ഹിലരിക്ക് 45ഉം ട്രംപിന് 43ഉം ശതമാനം ആളുകളുടെ പിന്തുണയാണ് ലഭിച്ചത്.