സുരേഷ് ഗോപി എം.പി ഹ്യുസ്റ്റണില്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്ര ദര്‍ശനത്തിനെത്തുന്നു

09.51 PM 11-08-2016
sur
ജോയിച്ചന്‍ പുതുക്കുളം

ഹൂസ്റ്റണ്‍: സുരേഷ് ഗോപി എം.പി ഓഗസ്റ്റ് 14 നു ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം സന്ദര്‍ശിക്കും. വൈകീട്ട് ക്ഷേത്രത്തിലെത്തുന്ന അദ്ദേഹത്തെ ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കും. ക്ഷേത്ര ദര്‍ശനത്തിനു ശേഷം അദ്ദേഹം ഭക്തജനങ്ങളെ അഭി സംബോധന ചെയ്തു സംസാരിക്കും. എല്ലാ ഭക്ത ജനങ്ങളെയും തദവസരത്തില്‍ സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര ഭരണ സമിതി അറിയിച്ചു.

മലയാളത്തിലെ പ്രമുഖ നടന്മാരില്‍ ഒരാള്‍ ആയ അദ്ദേഹം അടുത്ത കാലത്താണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തത്. കലാകാരന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്ര ഗവണ്‍മെന്റ് രാജ്യസഭയിലേക്ക് നിര്‍ദേശിച്ചത്. രഞ്ജിത് നായര്‍ അറിയിച്ചതാണിത്.