സുല്‍ത്താന്‍ അസ്‌ലന്‍ ഷാ കപ്പ് ഹോക്കി കിരീടം ഓസ്‌ട്രേലിയക്ക്

9.52 PM 16-04-2016
Australian_160416
ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ സുല്‍ത്താന്‍ അസ്‌ലന്‍ ഷാ കപ്പ് ഹോക്കി കിരീടം ചൂടി. കലാശപ്പോരാട്ടത്തില്‍ ഇന്ത്യയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഓസീസ് തകര്‍ത്തത്. ഓസ്‌ട്രേലിയയുടെ ഒന്‍പതാം കിരീട വിജയമാണിത്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനോടു പരാജയപ്പെട്ടു കൈവിട്ട കിരീടം ഓസ്‌ട്രേലിയ വീണ്ടും തിരിച്ചുപിടിക്കുകയായിരുന്നു. ടോം ക്രെയ്ഗ് (25, 35), മാറ്റ് ഗോഡെസ് (43, 57) എന്നിവരുടെ ഇരട്ട ഗോളുകളാണ് ഇന്ത്യയുടെ കിരീട മോഹങ്ങള്‍ തല്ലിക്കൊഴിച്ചത്. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയാണ് ഓസ്‌ട്രേലിയയുടെ കിരീടധാരണം.