സുശീല്‍ കൊയ്‌രാള അന്തരിച്ചു

09:38am

09/02/2016
koirala_12

കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയും നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റുമായ സുശീല്‍ കൊയ്‌രാള (77) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ കാഠ്മണ്ഡുവിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

2014 ഫെബ്രുവരിയിലാണ് നേപ്പാള്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായി 1954 ല്‍ രാഷ്?ട്രീയ പ്രവേശം. 1960 ല്‍ രാജഭരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 16 വര്‍ഷത്തോളം ഇന്ത്യയില്‍ കഴിഞ്ഞു.

നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കൊയ്‌രാളയുടെ മരണം. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ കൊയ്‌രാളയുമുണ്ടായിരുന്നു. കൊയ്‌രാളയുടെ