സൂപ്പര്‍ ശനി’: ഹിലരിക്കും ട്രംപിനും തിരിച്ചടി

3:11pm 6/3/2016
th
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പിന്റെ ‘സൂപ്പര്‍ ശനി’യിലെ വോട്ടെടുപ്പില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപിനും തിരിച്ചടി. ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ മൂന്ന് െ്രെപമറികളില്‍ രണ്ടിടത്ത് ബേണി സാന്‍ഡേഴ്‌സ് വിജയിച്ചപ്പോള്‍ ഒരിടത്ത് വിജയം ഉറപ്പാക്കാനെ ഹിലരി ക്ലിന്റന് സാധിച്ചുള്ളൂ. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നടത്തിയ നാല് െ്രെപമറികളില്‍ രണ്ട് വീതം ഡൊണാള്‍ഡ് ട്രംപും ടെഡ് ക്രൂസും നേടി.

കാന്‍സസ്, നെബ്രാസ്‌ക െ്രെപമറികളില്‍ ബേണി സാന്‍ഡേഴ്‌സ് വിജയിച്ചപ്പോള്‍ ലൂയീസിയാന െ്രെപമറിയില്‍ മാത്രമാണ് ഹിലരിക്ക് (71.1 ശതമാനം) ഒന്നാമതെത്താനായത്. കാന്‍സസില്‍ 67.7 ശതമാനവും നെബ്രാസ്‌കയില്‍ 56.6 ശതമാനവും വോട്ടുകളാണ് സാന്‍ഡേഴ്‌സ് നേടിയത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കാന്‍സാസ് (48.2 ശതമാനം), മെയ്ന്‍ (45.9 ശതമാനം) െ്രെപമറികളില്‍ ട്രംപിനെ ടെഡ് ക്രൂസ് പിന്നിലാക്കി. അതേസമയം, ലൂയീസിയാനയിലും കെന്റക്കിയിലും യഥാക്രമം 41.4 ശതമാനം, 35.9 ശതമാനം വോട്ട് നേടി ട്രംപ് വിജയിച്ചു.

മാര്‍ച്ച് ഒന്നിന് നടന്ന ‘സൂപ്പര്‍ ചൊവ്വ’യില്‍ വ്യക്തമായ ലീഡ് നേടിയ ഹിലരി, ‘സൂപ്പര്‍ ശനി’യില്‍ വലിയ തിരിച്ചടിയാണ് നേരിട്ടത്. ‘സൂപ്പര്‍ ചൊവ്വ’യില്‍ ഹിലരി മൂന്നിടത്തും സാന്‍ഡേഴ്‌സ് രണ്ടിടത്തും വിജയിച്ചിരുന്നു. ‘സൂപ്പര്‍ ശനി’യില്‍ നേടിയ രണ്ടിടത്തെ വിജയത്തോടെ ട്രംപിനെതിരെ ക്രൂസ് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിട്ടുള്ളത്. ‘സൂപ്പര്‍ ചൊവ്വ’യില്‍ ട്രംപ് മൂന്നിടത്തും ക്രൂസും മാര്‍കോ റൂബിയോയും ഓരോ ഇടത്തും ആണ് വിജയിച്ചത്.