സൂര്യാഘാതം-ഇരട്ടക്കുട്ടികള്‍ ട്രക്കിലിരുന്ന് മരിച്ചു

01:09am 22/6/2016

– പി.പി.ചെറിയാന്‍
unnamed
ലൂസിയാന: ലൂസിയാനയില്‍ മൂന്നു വയസ്സുള്ള പെണ്‍കുട്ടിയും, ഇരട്ട സഹോദരനും മരിച്ചതു സൂര്യാഘാതമേറ്റാണെന്ന് ജൂണ്‍ 20 തിങ്കളാഴ്ച അധികൃതര്‍ വെളിപ്പെടുത്തി.
ശനിയാഴ്ചയാണ് ഇരട്ടകുട്ടികള്‍ ട്രക്കില്‍ അബോധാവസ്ഥയില്‍ കിടക്കുന്നവിവരം പോലീസിലറിയിച്ചത്.

ബോസ്സിയര്‍ സിറ്റിഹോമിനു മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇവരുടെ തന്നെ ട്രക്കായിരുന്നു ഏകദേശം 3 മണിയോടെ കുട്ടികളെ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

ബോസ്സിയര്‍ ഡെപ്യൂട്ടി ഷെറിഫീന്റെ ഭാര്യയും കുട്ടികളുടെ മാതാവുമായ സ്ത്രീയാണ് കുട്ടികളെ കാണാനില്ല എന്ന വിവരം അയല്‍വാസികളെ അറിയിച്ചത്.
തുടര്‍ന്നുള്ള തിരച്ചിലിലാണ് കുട്ടികളെ ട്രിക്കില്‍ കണ്ടെത്തിയത്. കുട്ടികളുടെ ശരീരത്തില്‍ പരിക്കുകളൊന്നും ഇല്ലായിരുന്നുവെന്ന് ബോസ്സിയര്‍ സിറ്റി പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ മാര്‍ക്ക് നാറ്റ്‌ലി പറഞ്ഞു.

ജൂണ്‍ 20 തിങ്കളാഴ്ച നടന്ന ഓട്ടോപ്‌സിക്ക് ശേഷമാണ് മരണം സൂര്യാഘാതമേറ്റാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചത്. കുട്ടികള്‍ എങ്ങനെ ട്രക്കിനകത്തെത്തി എന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.

വേനല്‍ ശക്തിപ്പെട്ടതോടെ ചൂടേറ്റുള്ള മരണവും പല സംസ്ഥാനങ്ങളിലും നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.