സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ പതിനഞ്ചാമതു പെരുന്നാളും, കണ്‍വന്‍ഷനും മെയ് 7, 8 ദിവസങ്ങളില്‍.

10:33am 5/5/2016
ഫിലിപ്പ് മാരേട്ട്
Newsimg1_97275705
ന്യൂജേഴ്‌­സി: ന്യൂജേഴ്‌­സിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ (829 Windsor Rd. Teaneck, NJ 07666) ഈ വര്‍ഷത്തെ പെരുന്നാളും, ഇടവക കണ്‍വന്‍ഷനും മെയ് 7, 8 (ശനി, ഞായര്‍) ദിവസങ്ങളില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഇടുക്കി ഭദ്രാസനാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ മഹനീയ കാര്‍മ്മികത്വത്തില്‍ നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു.

ന്യൂജേഴ്‌­സിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഏക ദേവാലയമാണിത്. ഈ പതിനഞ്ചാമതു പെരുന്നാളിന്റെയും കണ്‍വന്‍ഷന്‍റെയും
കണ്‍വീനറായി സ്റ്റാന്‍ലി തോമസിനെയും ജോയിന്റ് കണ്‍വീനറായി അനീഷ്­ മാത്യു, ബിനി മെറിന്‍ വര്‍ഗീസ് എന്നിവരെയും ചുമതലപ്പെടുത്തി. ഫാ. ബാബു വര്‍ഗീസ് (ഷേബാലി) വികാരിയായി സേവനമനുഷ്ഠിക്കുന്നു.

ശനിയാഴ്ച്ച വൈകുന്നേരം ആറു മണിക്ക് ആരംഭിക്കുന്ന സന്ധ്യാ നമസ്കാരത്തെ തുടര്‍ന്ന് പള്ളിയുടെ ക്വയര്‍ സംഘം ഗാനങ്ങളാലപിക്കുന്നതുമായിരിക്കും. അഭിവന്ദ്യ തേവോദോസിയോസ് തിരുമേനിയായിരിക്കും സന്ധ്യാ നമസ്കാരത്തിന് നേത്രുത്വം വഹിക്കുക. 7.00 മുതല്‍ 7.15 വരെ തിരുമേനിയും തുടര്‍ന്ന് 8.15 വരെ ഫാ. രഞ്ചു കോശി (അഖില മലങ്കര ബാലസമാജം ജനറല്‍ സെക്രട്ടറി) നടത്തുന്ന വചന പ്രഘോഷണവും, 8:15ന് മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും തുടര്‍ന്ന് നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും.

മെയ് 8ന് ഞായറാഴ്­ച രാവിലെ ഒന്‍പതു മണിക്ക്­ പ്രഭാത നമസ്കാരവും പത്തുമണിക്ക് അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ മഹനീയ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും റാസയും നടത്തും. തുടര്‍ന്ന് പന്ത്രണ്ടു മണിക്ക് വാഴ്വ്, നേര്‍ച്ചവിളമ്പ്, ഭക്ഷണം.

ഈ വര്‍ഷത്തെ പെരുന്നാള്‍ വിജയകരമാക്കി തീര്‍ക്കാന്‍ സെക്രട്ടറി തോമസ്­ ഏബ്രഹാമും ട്രസ്റ്റി ഫിലിപ്പ് മാരേട്ടും മറ്റ് കമ്മിറ്റി അംഗങ്ങളും ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തുന്ന ഇടവക കണ്‍വന്‍ഷനിലും പെരുന്നാളിലും ഭക്തിപുരസരം വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാ സഭാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരിയും മറ്റു ഇടവകാംഗങ്ങളും അറിയിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക്: ട്രസ്റ്റി: 973 715 4205. സെക്രട്ടറി: 201 245 0352. കണ്‍വീനര്‍ : 201 925 7157. ജോയിന്‍റ് കണ്‍വീനര്‍: 732 501 0793, 201 565 5201.