സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ദേവാലയത്തില്‍ വലിയ പെരുന്നാളിന് കൊടിയേറി

12:15 pm 16/8/2016
Newsimg1_75562839
വാക്കീഗണ്‍: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ദേവാലയത്തില്‍ ഓഗസ്റ്റ് 18-നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പുതുതായി സ്ഥാപിച്ച കൊടിമര കൂദാശയും അതിനെ തുടര്‍ന്ന് വലിയ പെരുന്നാളിനു തുടക്കംകുറിച്ചുകൊണ്ട് വികാരി ഫാ. തോമസ് മേപ്പുറത്ത് കൊടിയേറ്റ് നടത്തി.

ഓഗസ്റ്റ് 19,20,21 തീയതികളിലായി വിപുലമായ പരിപാടികളോടെ പെരുന്നാള്‍ നടത്തപ്പെടുന്നതാണ്. ഓഗസ്റ്റ് 20-നു ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 6 വരെ ധ്യാനയോഗവും അതിനെ തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. വൈകിട്ട് 7 മണിക്ക് ക്‌നാനായ അതിഭദ്രാസനത്തിന്റെ അമേരിക്ക, കാനഡ, യൂറോപ്പ് മേഖലാ മെത്രാപ്പോലീത്ത ഡോ. ആയൂബ് മോര്‍ സില്‍വാനോസ് തിരുമേനിയുടെ വചനഘോഷണവും, വൈകിട്ട് 8 മണിക്ക് റാസയും, 9 മണിക്ക് സംഗീതവിരുന്നും അതിനുശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ഓഗസ്റ്റ് 21-നു ഞായറാഴ്ച രാവിലെ 9.30-നു പ്രഭാത പ്രാര്‍ത്ഥനയും, 10.30-ന് അഭിവന്ദ്യ ഡോ. ആയൂബ് മോര്‍ സില്‍വാനോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ അഞ്ചിന്‍മേല്‍ കുര്‍ബാനയും, തുടര്‍ന്ന് റാസ, ആശീര്‍വാദം, ഉച്ചഭക്ഷണം, കല്ലുംതൂവാല എന്നിവയും അതിനുശേഷം ഏകേദേശം 2.45-ഓടെ കൊടിയിറക്കല്‍ ശുശ്രൂഷയും നടത്തുമെന്നു വികാരി റവ.ഫാ. തോമസ് മേപ്പുറത്ത് അറിയിച്ചു.

ഈവര്‍ഷത്തെ വലിയ പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത് ബാലു സക്കറിയ മാലത്തുശ്ശേരിയും കുടുംബവുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. തോമസ് മേപ്പുറത്ത് 630 873 0998, സെക്രട്ടറി രാജു മാലിക്കറുകയില്‍ 224 619 0455. ദേവാലയ പി.ആര്‍.ഒ ബിജോയി മാലത്തുശ്ശേരില്‍ അറിയിച്ചതാണിത്.