സെന്റ് മേരീസ് മതബോധന സ്­ക്കൂളില്‍ വിദ്യാരംഭം കുറിച്ചു

08:55 pm 20/9/2016
– ജോണിക്കുട്ടി പിള്ളവീട്ടില്‍
Newsimg1_98112561
ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് മതബോധന സ്­ക്കൂളില്‍ പുതിയ അദ്ധ്യയന വര്‍ഷത്തില്‍ വിദ്യാരംഭം കുറിച്ചു. സെപ്തംബര്‍ 18­ാം തീയ്യതി ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ഇടവക വികാരി ഫാ.തോമസ് മുളവനാല്‍ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി ആശീര്‍വദിച്ചു. പുതിയ അദ്ധ്യയനവര്‍ഷത്തേക്ക് പുതിയതായി എത്തിയ കുട്ടികളെയും അദ്ധ്യാപകരെയും അച്ചന്‍ സ്വാഗതം ചെയ്തു. തുടര്‍ന്ന് വിശുദ്ധകുര്‍ബ്ബാനയുടെ പ്രാധാന്യത്തെപ്പറ്റിയും ഘടനയെപ്പറ്റിയും ചിക്കാഗോ സെന്റ് തോമസ് രൂപതാ ചാന്‍സലര്‍ ഫാ.സെബാസ്റ്റ്യന്‍ വേതാനത്ത് പവര്‍പോയിന്റ് പ്രസന്റേഷന്‍ നടത്തി.

ക്‌­നാനായ റീജിയണിലെ ഏറ്റവും വലിയ സ്­ക്കൂളില്‍ ഒന്നായ സെന്റ് മേരീസ് സ്­ക്കൂളില്‍ 500 ല്‍ അധികം കുട്ടികള്‍ വിശ്വാസപരിശീലനം നടത്തുന്നു. 80 ഓളം അദ്ധ്യാപകര്‍ സേവനം ചെയ്യുന്നു. പാരീഷ് എക്‌­സിക്യൂട്ടീവും അദ്ധ്യാപകരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.