സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ പെരുന്നാള്‍ സമാപിച്ചു –

08:45 pm 29/9/2016

പി. പി. ചെറിയാന്‍
Newsimg1_11082775
പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ സ്ഥാവിതമായിരിക്കുന്ന ഡാളസിലുള്ള മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ തിരുനാളാഘോഷവും, പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളും പതിനൊന്നാം തിയ്യതി സമാപിച്ചു.

തിരുനാളാഘോഷം ആഗസ്റ്റ് 28 ാം തിയ്യതി ഞായറാഴ്ച വിക്ടര്‍ ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. ജോസഫ് നെടുമാല്‍ കുഴിയില്‍ ഔദ്യോഗിക ആഘോഷ പരിപാടികളുടെ തുടക്കമായി പെരുന്നാള്‍ കൊടി ഉയര്‍ത്തി.

പിന്നീട് എട്ട് ദിവസം സന്ധ്യാ പ്രാര്‍ത്ഥനയും, വി. കുര്‍ബാനയും തൊവേനയും നടന്നു. ഈ ദിവസങ്ങളിലെ ശുശ്രൂഷകള്‍ക്ക് ഡാളസ്സിലുള്ള ഫാ. എബ്രഹാം തോമസ്, ഫാ. സിനു ജോസഫ്, ഫാ. ജോസ് ചിറപ്പുറത്ത്, ഫാ. ജോഷി ഇളമ്പാശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. 8 ാം തിയ്യതി വൈകുന്നേരം സമൂഹബലിയും നേര്‍ച്ച വിളമ്പും നടന്നു.

പെരുന്നാള്‍ സമാപനത്തോരനുബന്ധിച്ച് തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ സഹായ മെത്രാന്‍ മോസ്റ്റ് റവ. സാമുവേര്‍മാര്‍ ഐറേനിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ വചന പ്രഘോഷന്നവും സമാപനദിവസം ആഘോഷമായ് പെരുന്നാള്‍ കുര്‍ബാനയും നടന്നു. അന്നേ ദിവസം ആരനും, ഫേബായും ആദ്യ കുര്‍ബാന സ്വീകരണവും നടത്തി. പെരുന്നാള്‍ സമാപന ദിവസം മേരി മക്കള്‍ സന്യാസിനി സമൂഹത്തില്‍ തിരുവനന്തപുരം പ്രൊവിന്‍ഷ്യല്‍ സുപീരിയല്‍ സി. ലില്ലി തോമസും പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചു.

പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ട്രസ്റ്റി വര്‍ഗ്ഗീസ് മാത്യുവും, സെക്രട്ടറി ജിം ചെറിയാനും, പെരുന്നാള്‍ കോ ഓര്‍ഡിനേറ്റര്‍ മോല്‍സി ജോര്‍ജും ഇടവക വികാരി ഫാ. ജോസഫ് നെടുമാന്‍ കുഴിയിലും നേതൃത്വം നല്‍കി.