സെന്‍കുമാറിനെ നീക്കിയതിനെതിരെ ചെന്നിത്തല;

06:40pm 31/5/2016
download (3)
ന്യൂഡല്‍ഹി : എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നിയമിച്ച ഡിജിപി ജേക്കബ്‌ പുന്നൂസിനെ യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മാറ്റിയിരുന്നില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. മുഖം നോക്കാതെ നടപടികളെടുത്തിരുന്ന സമര്‍ത്ഥനായ ഉദ്യോഗസ്‌ഥനായിരുന്നു ടി.പി സെന്‍കുമാറെന്നും ചെന്നിത്തല പറഞ്ഞു. സെന്‍കുമാറിനെ ഡി.ജി.പി സ്‌ഥാനത്തു നിന്നും മാറ്റിയതിനെ തുടര്‍ന്നാണ്‌ ചെന്നിത്തല ഇത്തരമൊരു പ്രതികരണം നടത്തിയത്‌. എന്നാല്‍, പോലീസ്‌ തലപ്പത്തെ ഉദ്യോഗസ്‌ഥരെ മാറ്റാന്‍ സംസ്‌ഥാന സര്‍ക്കാരിന്‌ അധികാരമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സംസ്‌ഥാനത്തെ ക്രമസമാധാന പാലനത്തിന്റെ ചുമതല വഹിച്ചിരുന്ന ഡി.ജി.പി സെന്‍കുമാറിനെ മാറ്റി ലോക്‌നാഥ്‌ ബെഹ്‌റയെ നിയമിച്ചുകൊണ്ടുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചിരുന്നു.