സെന്‍കുമാറിന് തിരിച്ചടി; സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത ഹര്‍ജി തള്ളി

11:56am 21/7/2016
download (2)

കൊച്ചി: ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ടി.പി.സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി തള്ളി. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണ് ഹര്‍ജി തള്ളിയത്.

ഡിജിപി സ്ഥാനം വളരെ പ്രധാനപ്പെട്ടതാണെങ്കിലും സര്‍ക്കാര്‍ തീരുമാനത്തിനാണ് മുന്‍ഗണനയെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. ഡിജിപി സ്ഥാനത്ത് ആര് വേണമെന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാം. എന്നാല്‍ ഡിജിപി റാങ്ക് നഷ്ടപ്പെട്ട സെന്‍കുമാറിന് ശമ്പളത്തലില്‍ മാറ്റം വരരുതെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

ഡിജിപി സ്ഥാനത്തു നിന്നും തന്നെ മാറ്റിയ നടപടി സുപ്രീം കോടതി വിധിയുടെയും കേരള പോലീസ് ആക്ടിന്റെയും ലംഘനമാണെന്ന് ആരോപിച്ചാണ് സെന്‍കുമാര്‍ ട്രൈബ്യൂണലിനെ സമീപിച്ചത്. എന്നാല്‍ സ്ഥാനമാറ്റത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ചില കേസ് അന്വേഷണങ്ങളിലെ വീഴ്ചയാണ് നടപടിക്ക് കാരണമായതെന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.