സെബാസ്റ്റ്യന്‍ പടിയറ ഷിക്കാഗോയില്‍ നിര്യാതനായി

07:08pm 3/4/2016

ജോയിച്ചന്‍ പുതുക്കുളം
obit_sebatianpadiyara
ഷിക്കാഗോ: ചങ്ങനാശേരി സ്വദേശിയും ഇപ്പോള്‍ ഷിക്കാഗോയില്‍ സ്ഥിരതമാസക്കാരനുമായ സെബാസ്റ്റ്യന്‍ പടിയറ (67) നിര്യാതനായി.

ജോളിയാണ് ഭാര്യ. മക്കള്‍: ആനി, റോസ്‌ലിന്‍, ആന്തണി.
സഹോദരങ്ങള്‍: പി.ടി. ജോസഫ്, വത്സമ്മ, വര്‍ഗീസ്.

ഏപ്രില്‍ നാലിനു തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതല്‍ വൈകിട്ട് 9 മണി വരെ ബെല്‍വുഡ് സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ St. Thomas Syro Malabar Cathedral, 5000 St. Charles Road, Bellwood പൊതുദര്‍ശനം നടക്കും.

സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ അഞ്ചിന് രാവിലെ 10 മുതല്‍ ബല്‍വുഡ് സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലിലും (St. Thomas Syro Malabar Cathedral, 5000 St. Charles Road, Bellwood) . തുടര്‍ന്ന് ഹില്‍സൈഡ് ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ (Queen of Heaven Cemetry, 1400 S Wolf Rd, Hillside) സംസ്‌കാരം.