സെയ്ഫിന്റെ നായികയായി ഇഷ തല്‍വാര്‍

01:30pm 28/7/2016
download
സെയ്ഫ് അലിഖാന്റെ നായികയായി ഇഷ തല്‍വാര്‍ ബോളിവുഡിലേക്ക് ചേക്കേറുന്നു. മലയാളത്തിലും മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടുണെ്ടങ്കിലും ബോളിവുഡില്‍ നിന്നും ഇതുവരെ ഇഷയ്ക്ക് അവസരങ്ങള്‍ വന്നിരുന്നില്ല. അതിനുള്ള അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇഷ്. അക്ഷത് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്നു കഥകളാണ് പറയുന്നത്. അതില്‍ ഒരു കഥയിലെ നായിക ഇഷ തല്‍വാറാണ്.

തിരക്കഥ കേട്ടപ്പോള്‍ തന്നെ അഭിനയിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. താന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന നടനാണ് സെയ്ഫ് അലിഖാന്‍. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു അവസരം വന്നപ്പോള്‍ വിട്ടുകളയണ്ടാന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഇഷ പറഞ്ഞു. കാലാ ഗണ്ഡി എന്ന് താത്കാലികമായി പേരു നല്‍കിയിരിക്കുന്ന ചിത്രം മുംബയിലാണ് ചിത്രീകരിക്കുന്നത്. സെയ്ഫിന്റെ ഒപ്പമുള്ള അഭിനയം വളരെ ആസ്വദിച്ചാണ് ചെയ്തതെന്നും ഇഷ പറഞ്ഞു.