06:00pm 16/05/2016
റോം: ഒമ്പതുമാസത്തെ വരള്‍ച്ചക്കു ശേഷം ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നിസ് താരം സെറീന വില്യംസിന് കിരീടനേട്ടം. ഇറ്റാലിയന്‍ ഓപണ്‍ ഫൈനലില്‍ മാഡിസണ്‍ കീയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്പിച്ചാണ് (7-6 (7-5), 6-3). കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ സിന്‍സിനാറ്റി കിരീടമായിരുന്നു സെറീന ഒടുവില്‍ നേടിയിരുന്നത്. യു.എസ് ഓപണ്‍, ആസ്ട്രേലിയന്‍ ഓപണ്‍ ഫൈനലുകളില്‍ 34 കാരിയായ സെറീന അടിയറവു പറഞ്ഞു. കിരീടനേട്ടത്തോടെ അടുത്തയാഴ്ച ആരംഭിക്കുന്ന ഫ്രഞ്ച് ഓപണിനായി സെറീന തയാറെടുത്തു. നിലവില്‍ ഫ്രഞ്ച് ഓപണ്‍ ചാമ്പ്യനാണ് സെറീന വില്യംസ്.