സെലിബ്രിറ്റി ബാഡ്മിന്‍റൺ ലീഗിന് തുടക്കം കുറിച്ചു.

11:45 am 25/9/2016
download (4)
ചലച്ചിത്ര താരങ്ങളുടെ പ്രഥമ സെലിബ്രിറ്റി ബാഡ്മിന്‍റൺ ലീഗിന് തുടക്കമായി. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മമ്മൂട്ടി ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്‍തു.
രാത്രി വൈകിയും തീവ്രപരിശീലനത്തിലായിരുന്നു കേരള റോയൽസിലെ താരങ്ങൾ. പ്രഥമ ടൂർണമെന്‍റാണെങ്കിലും കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യംവയ്ക്കുന്നില്ല. ജയറാമാണ് ടീമിനെ നയിക്കുന്നത്. നരേൻ വൈസ് ക്യാപ്റ്റൻ. കുഞ്ചാക്കോ ബോബനാണ് ഐക്കൺ താരം. രഞ്ജിനി ഹരിദാസ്, പാര്‍വ്വതി നന്പ്യാർ, ബൈജു, രാജീവ് പിള്ള, സൈജു കുറുപ്പ്, തുടങ്ങിയരാണ് കേരള റോയൽസിലെ മറ്റ് അംഗങ്ങൾ. വനിത ഡബിൾസിലും മിക്സഡ് ഡബിൾസിലും ഒന്ന് വീതവും പുരുഷ ഡബിൾസിൽ മൂന്നും മത്സരങ്ങളുണ്ടാകും. കേരള റോയൽസിന് പുറമേ ചെന്നൈ റോക്കേഴ്സ്,ടോളിവുഡ് ടസ്കേഴ്സ്, കര്‍ണാടക ആല്‍പ്സ് എന്നിവയാണ് ടൂർണമെന്‍റിലെ മറ്റ് ടീമുകൾ.
ജയറാമും പാർവതി നന്പ്യാരുമാണ് മിക്സഡ് ഡബിൾസ് ജോഡി. കുഞ്ചാക്കോ ബോബൻ-, റോണി, നരേൻ,-സൈജുകുറുപ്പ്, രാജീവ് പിള്ള, -അർജുൻ നന്ദകുമാർ എന്നിവരാണ് പുരുഷ ഡബിൾസ് ജോഡികൾ. വനിത ടീം ഇനത്തിൽ രഞ്ജിനി ഹരിദാസും-പാർവതി നന്പ്യാരും കൈകോർക്കും. കേരളത്തിന് പുറമേ ചെന്നൈ, ബംഗലൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും ലീഗ് മത്സരങ്ങളുണ്ട്. അടുത്ത് മാസം മലേഷ്യയിലാണ് സിബിഎൽ ഫൈനൽ.