സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് ആയിരംഅടി താഴ്ചയിലേക്ക് വീണു

08:40am AM 27/04/2016
download (3)
കൊടൈക്കനാല്‍: സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് ആയിരം അടി താഴ്ചയിലേക്ക് വീണു. മധുര സ്വദേശി കാര്‍ത്തിക് (25) ആണ് മലമുകളില്‍നിന്ന് വീണത്. വിനോദസഞ്ചാരികള്‍ക്ക് പ്രവേശമില്ലാത്ത പാറക്കൂട്ടത്തിന് മുകളില്‍ കയറിയാണ് കാര്‍ത്തികും സുഹൃത്തുക്കളും സെല്‍ഫിയെടുത്തത്. യുവാക്കളുടെ സംഘം മദ്യപിച്ചതായി പൊലീസ് പറഞ്ഞു. യുവാവിനായി തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ജീവന്‍ അവശേഷിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല.