സെർബിയൻ പ്രധാനമന്ത്രിയുടെ വസതിക്കു പുറത്ത് ആയുധങ്ങൾ ഒളിപ്പിച്ച നിലയിൽ

01.57 AM 31/10/2016
serbian-pm
ബെൽഗ്രേഡ്: സെർബിയൻ പ്രധാനമന്ത്രി അലക്സാണ്ടർ വുസിചിന്റെ ഔദ്യോഗിക വസതിക്കു പുറത്ത് വൻ ആയുധശേഖരം ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഇതേത്തുടർന്ന് സെർബിയൻ പോലീസ് വുസിചിനെയും കുടുംബത്തെയും സുരക്ഷിതമായ മറ്റൊരു സ്‌ഥലത്തേക്ക് മാറ്റിപാർപ്പിച്ചു. പ്രധാനമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നോ ഇതിനു പിന്നിലെന്ന് സംശയിക്കപ്പെടുന്നു.

സുവിചിന്റെ വാഹനവ്യൂഹം വസതിയിലേക്കു തിരിയാൻ വേഗം കുറയ്ക്കുന്ന ഭാഗത്ത് ഒരു ട്രക്കിനുള്ളിലായാണ് ആയുധങ്ങൾ കണ്ടെത്തിയതെന്ന് സെർബ് ആഭ്യന്തരമന്ത്രി നെബോഷ സ്റ്റെഫാനോവിക് അറിയിച്ചു. ഗ്രനേഡുകൾ, ആന്റി ടാങ്ക് റോക്കറ്റ്, റൈഫിൾ തുടങ്ങിയവയാണ് കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.