സേതുമാധവന്റെ പാണ്ഡവപുരം ജര്‍മന്‍ പതിപ്പ് പ്രകാശനം ചെയ്തു

09:22 am 21/10/2016

– ജോര്‍ജ് ജോണ്‍

Newsimg1_91054793
ഫ്രാങ്ക്ഫര്‍ട്ട്: മലയാള നോവല്‍ സാഹിത്യ ലോകത്തെ അതുല്യ പ്രതിഭ എ. സേതുമാധവന്റെ “പാണ്ഡവപുരം’ എന്ന മലയാളം നോവലിന്റെ ജര്‍മന്‍ പരിഭാഷ ഫ്രാങ്ക്ഫര്‍ട്ടിലെ അന്തരാഷ്ട്ര പുസ്തകമേളയില്‍ വച്ച് പ്രകാശനം ചെയ്തു.

തിരൂര്‍ മലയാള സര്‍വകലാശാലയുടെ ഹാള്‍ 6.0 പവലിയനില്‍ നടന്ന ചടങ്ങില്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ ജയകുമാര്‍ ഐഎഎസ് നോവലിന്റെ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. ജര്‍മന്‍ പ്രസാധകരും, മലയാളി സുഹ}ത്തുക്കളും, എഴുത്തുകാരും ചടങ്ങില്‍ പങ്കെടുത്തു.

നാലു പതിറ്റാണ്ട് മുമ്പ് രചിച്ച നോവലാണ് പാണ്ഡവപുരം. ഇന്ത്യയിലെ ഏഴു ഭാഷകളിലേയ്ക്ക് ഈ നോവല്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പതിപ്പില്‍ നിന്നും സലോമി ഹൈന്‍ ആണ് ജര്‍മന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്. ഹൈഡല്‍ബര്‍ഗിലെ ദ്രൗപതി ഫെര്‍ലാഗ് ആണ് ജര്‍മന്‍ പരിഭാഷയുടെ പ്രസാധകര്‍.

തിരൂര്‍ എഴുത്തച്ഛന്‍ മലയാള സര്‍വകലാശാല തിരഞ്ഞെടുത്ത 80 മലയാള സാഹിത്യക|തികള്‍ ജര്‍മന്‍ ഭാഷയിലേയ്ക്ക് മൊഴിമാറ്റം ചെയ്തു പ്രസിദ്ധീകരിയ്ക്കുന്ന പദ്ധതി ആരംഭിയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പാണ്ഡവപുരത്തിന്റെ പരിഭാഷ നടത്തിയത്. ഈ വര്‍ഷം അവസാനത്തോടെ ടര്‍ക്കിഷ് ഭാഷയിലേയ്ക്കും വിവര്‍ത്തനം ചെയ്യപ്പെടുന്ന നോവല്‍ ഫ്രഞ്ച് ഭാഷയിലും വൈകാതെ പുറത്ത് വരും.

പാണ്ഡവപുരം ജര്‍മന്‍ പരിഭാഷാ വേളയില്‍ ജോസ് പുന്നാംപറമ്പില്‍, ഡി.സി. ബുക്‌സ് രവി, ട}ബിംങ്ങന്‍ യൂണിവേഴ്‌സിറ്റി ഓറിയന്റല്‍ സ്റ്റഡീസ് മേധാവി പ്രൊഫസര്‍ ഹൈക്കെ ഓബര്‍ലിന്‍, ദ്രൗപതി ഫെര്‍ലാഗിലെ ക്രിസ്റ്റിയാന്‍ വൈസ്, ഡോ. അന്നക്കുട്ടി ഫിന്‍ഡൈസ് എന്നിവര്‍ ഈ ജര്‍മന്‍ പതിപ്പ് പ്രകാശനത്തില്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.