അബൂദബി: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം പുതുതായി സൈന്യത്തില്‍ ചേര്‍ന്നവര്‍ക്കൊപ്പം നോമ്പ് തുറന്നു. സൈഹ് ഹഫീര്‍ ഏരിയയില്‍ പ്രസിഡന്റ് സേനയുടെ നാഷനല്‍ സര്‍വീസ് സ്കൂളില്‍ ചേര്‍ന്നവര്‍ക്കൊപ്പം ചൊവ്വാഴ്ചയാണ് ശൈഖ് മുഹമ്മദ് ഇഫ്താറില്‍ പങ്കെടുത്തത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
സൈനികരുമായി ശൈഖ് മുഹമ്മദ് ആശയവിനിമയം നടത്തി. ദേശത്തിന് വേണ്ടിയുള്ള സേവനം യുവത്വത്തിന്‍െറ തൊപ്പിയിലെ തൂവലാണെന്ന് സൈനികര്‍ അദ്ദേഹത്തോട് പറഞ്ഞു. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന് അടിത്തറയിട്ട രാഷ്ട്രത്തിലെ നേതാക്കളോടുള്ള നന്ദിയുടെയും കൂറിന്െറയും പ്രതീകമാണ് സൈനികസേവനമെന്നും അവര്‍ അറിയിച്ചു. ജോലിയോടും ദേശഭക്തിയോടുമുള്ള യുവാക്കളുടെ ഉന്നതമായ അവബോധത്തില്‍ ശൈഖ് മുഹമ്മദ് സംതൃപ്തി അറിയിച്ചു.