സൈനിക നടപടിയിലൂടെ പാക്ക് അധീന കാഷ്മീര്‍ സ്വന്തമാക്കാമായിരുന്നുവെന്ന് വ്യോമസേനാ മേധാവി

09.39 PM 01-09-2016
indian-army-01-1459509696
ന്യൂഡല്‍ഹി: സൈനിക നടപടികള്‍ ശക്തമാക്കിയിരുന്നുങ്കില്‍ പാക്ക് അധീന കാഷ്മീര്‍ ഇപ്പോള്‍ ഇന്ത്യയുടെ ഭാഗമായിരുന്നേനെയെന്ന് വ്യോമസേനാ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ. 1971ലെ ഇന്ത്യ-പാക്ക് യുദ്ധം വരെ ഇന്ത്യ തങ്ങളുടെ സൈനിക ശക്തി അതിന്റെ പൂര്‍ണതോതില്‍ കാഷ്മീര്‍ വിഷയത്തില്‍ പ്രയോഗിച്ചിട്ടില്ലെന്നും ഡല്‍ഹിയില്‍ ഒരു സെമിനാറില്‍ പ്രസംഗിക്കവെ അരൂപ് രാഹ പറഞ്ഞു.

പാക്ക് അധീന കാഷ്മീരിനെ ഇന്ത്യയുടെ ശരീരത്തില്‍ തറച്ചിരിക്കുന്ന മുള്ളെന്നാണ് രാഹ വിശേഷിപ്പിച്ചത്. സുരക്ഷാ കാര്യങ്ങളില്‍ ഇന്ത്യ ഇതുവരെ പ്രായോഗിക സമീപനമെന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സുരക്ഷാ സാഹചര്യങ്ങള്‍ ഇപ്പോഴും മോശമാണ്. രാജ്യത്തിന്റെ സൈനിക ശക്തിയുടെ ഭാഗമായ വ്യോമസേനയുടെ കരുതല്‍, പാക്ക് അധീന കാഷ്മീരിലെ ഭീഷണികള്‍ നേരിടുന്നതിനും സമാധാനവും ശാന്തതയും ഉറപ്പുവരുത്തുന്നതിനും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.