സൈനിക നീക്കത്തിൽ കേന്ദ്ര സർക്കാറിനെ പിന്തുണക്കുന്നതായി കോൺഗ്രസ് .

06:30 pm 29/9/2016
images (3)
ന്യൂഡൽഹി: പാക്​ അധീന കശ്​മീരിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയതിനെ പിന്തുണച്ച് രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് രംഗത്ത്. സൈനിക നീക്കത്തിൽ കേന്ദ്ര സർക്കാറിനെ പിന്തുണക്കുന്നതായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.

സൈനികരെ അഭിനന്ദിക്കുന്നതായി മുൻ പ്രതിരോധ മന്ത്രി എ.കെ ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു. സൈനിക നടപടി പാകിസ്താനുള്ള മറുപടിയാണ്. കോൺഗ്രസ് കേന്ദ്രസർക്കാറിനെ പിന്തുണക്കുന്നതായും ആന്‍റണി വ്യക്തമാക്കി.