സൈനിക വിമാനത്തിന് തീപിടിച്ചു

07:38 am 14/09/2016
images (6)
അംബാല: അംബാല വ്യോമതാവളത്തില്‍നിന്ന് പറന്നുയരുന്നതിന് തൊട്ടുമുമ്പ് ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ വിമാനത്തിന് തീപിടിച്ചു. ടേക് ഓഫിന് തൊട്ടുമുമ്പ് തീ കണ്ട പൈലറ്റ് ചാടി രക്ഷപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.