സൈനിക ഹെലിക്കോപ്റ്റര്‍ തകര്‍ന്നു :12 മരണം

01:06pm 28/3/2016

images (2)

അള്‍ജിയേഴ്‌സ്: അള്‍ജീരിയയില്‍ സൈനിക ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് 12 പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് അള്‍ജീരിയന്‍ പ്രതിരോധ മന്ത്രി അറിയിച്ചിരിക്കുന്നത്.ഞായറാഴ്ച തമാന്റ്‌സറ്റ് മേഖലയിലെ അദ്‌റാറിനും റെഗ്ഗാന്‍ നഗരത്തിനും മധ്യേ സൈനിക ദൗത്യത്തിനിടെയാണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സൈനിക മേധാവി ഉത്തരവിട്ടുണ്ട്. അതേസമയം സൈനിക നീരിക്ഷണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഔദ്യോഗിക വൃത്തങ്ങള്‍ തയ്യാറായിട്ടില്ല. രാജ്യത്തെ സുരക്ഷാ സൈനികര്‍ക്ക് ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളോടും അല്‍ഖ്വയ്ദ സംഘങ്ങളോടും ഏറ്റുമുട്ടേണ്ടി വരുന്നുണ്ട്.