സൈറസ് മിസ്ട്രിയെ ടാറ്റ സ്റ്റീല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി

08:00 AM 26/11/2016
download
മുംബൈ: ടാറ്റ സ്റ്റീല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ട്രിയെ നീക്കി. വെള്ളിയാഴ്ച മുംബൈയില്‍ നടന്ന ബോര്‍ഡ് യോഗത്തിലാണ് നടപടി. മുന്‍ എസ്.ബി.ഐ തലവന്‍ ഒ.പി. ഭട്ടാണ് ഇടക്കാല ചെയര്‍മാന്‍.ബോര്‍ഡ് ഡയറക്ടര്‍മാരായ സൈറസ് മിസ്ട്രിയെയും നുസ്ലി വാഡിയയെയും നീക്കാന്‍ ഡിസംബര്‍ 21ന് ബോര്‍ഡംഗങ്ങളുടെ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞമാസം മിസ്ട്രിയെ ടാറ്റ ഗ്രൂപ്പിന്‍െറ തലപ്പത്തുനിന്ന് മാറ്റിയിരുന്നു. ടാറ്റ ഗ്രൂപ്പിലെ മറ്റു കമ്പനികളില്‍നിന്ന് മിസ്ട്രിയെ മാറ്റാനുള്ള നീക്കത്തിന്‍െറ ഭാഗമായാണ് ടാറ്റ സ്റ്റീല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള പുറത്താക്കല്‍.