സൊമാലിയന്‍ തലസ്ഥാനത്ത് ഭീകരാക്രമണം; ഏഴ് മരണം

01:00 PM 26/8/2016
download

മൊഗാഡിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാഡിഷുവിലെ ഹോട്ടലില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. ബീച്ചിനു സമീപമുള്ള ഹോട്ടലിനു പുറത്ത് സ്‌ഫോടനം നടത്തിയശേഷം ഭീകരര്‍ ഉള്ളില്‍ കടക്കുകയും നാലുപാടും വെടിയുതിര്‍ക്കുകയുമായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു. അല്‍-ഷബാബ് തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് അറിയിച്ചു. ഈ വര്‍ഷമാദ്യം ലിഡോ ബീച്ചിലെ ഹോട്ടലിനുനേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ 17പേര്‍ കൊല്ലപ്പെട്ടിരുന്നു.