സൊമാലിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 5 മരണം

01.27 AM 12-04-2016
Car-bomb
സൊമാലിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ മൊഗാദിഷുവിലെ ഒരു റസ്റ്ററന്റിനു പുറത്ത് പാര്‍ക്കു ചെയ്തിരുന്ന കാര്‍ ഉച്ചസമയത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചവരില്‍ ഒരു സ്‌കൂള്‍ കുട്ടിയും ഉള്‍പ്പെടുന്നു. അല്‍ക്വയ്ദയുമായി കൂട്ടുചേര്‍ന്നിരിക്കുന്ന അല്‍ ഷബാബ് ഭീകരസംഘടന കഴിഞ്ഞ കുറച്ചുകാലങ്ങളായി സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകുകയാണ്. രാജ്യത്ത് വിവിധയിടങ്ങളില്‍ ഇവര്‍ നടത്തിയ ആക്രമണങ്ങളില്‍ ആയിരക്കണക്കിനുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ, കഴിഞ്ഞവര്‍ഷം മാത്രം സൊമാലിയയില്‍ 18 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണു കണക്ക്.