സൊമാലിയയില്‍ സ്‌ഫോടനം: 18 പേര്‍ മരിച്ചു

09:52am 01/7/2016
images (3)
മൊഗാദിഷു: സൊമാലിയയിലെ ബോംബ് സ്‌ഫോടനത്തില്‍ 18 ബസ് യാത്രക്കാര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. റോഡരികില്‍ സ്ഥാപിച്ചിരുന്ന റിമോട്ട് കണ്‍ട്രോള്‍ഡ് ബോംബാണ് പൊട്ടിത്തെറിച്ചത്.

സൈന്യത്തെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണമാണ് ഉണ്ടായത്. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു പിന്നാലെ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അല്‍ഷബാബ് ഭീകരരാണ് ആക്രമണം നടത്തിയതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.