സോണിയക്കെതിരേയുള്ള തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് നീട്ടി

10.37 PM 27/10/2016
Sonia_Gandhi_271016
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരേയുള്ള തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി നീട്ടിവെച്ചു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ മത്സരിച്ച സോണിയാ ഗാന്ധി മുസ് ലീം സമുദായത്തിന്റെ വോട്ട് പിടിക്കാന്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നാണ് കേസ്. സോണിയയ്‌ക്കെതിരേ നല്‍കിയ പരാതിക്ക് വേണ്ടത്ര തെളിവില്ലെന്നു ചൂണ്ടിക്കാട്ടി അലഹാബാദ് ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരേ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. സമാനമായ വിഷയം സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ച് പരിശോധിക്കുന്നതിനാല്‍ ഈ ഹര്‍ജി ഇപ്പോള്‍ പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നു ജസ്റ്റീസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.