സോണിയ ആശുപത്രി വിട്ടു

09:37 am 14/8/2106
download (4)
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി ആശുപത്രി വിട്ടു. കടുത്ത പനിയെത്തുടര്‍ന്ന് ഈ മാസം മൂന്നിനാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോണിയയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്‌ടെന്നും എന്നാല്‍ വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു സോണിയ.

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പനി ബാധിച്ച സോണിയ, പരിപാടി റദ്ദാക്കി ഡല്‍ഹിയിലേക്കുമടങ്ങിയിരുന്നു. റാലിക്കിടെ തോളെല്ലിനു പൊട്ടലേറ്റ സോണിയയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അവര്‍ക്ക് പനി ബാധിച്ചത്.