സോണിയ വൈദ് അമേരിക്കന്‍ ഐഡല്‍ മത്സരത്തിലെ അവസാന അഞ്ചംഗ ടീമില്‍

1:23pm 21/3/2016

പി.പി.ചെറിയാന്‍
sonika
കാലിഫോര്‍ണിയ: അമേരിക്കന്‍ ഐഡല്‍ മത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ ഗായിക സോണികാ വൈദ് അവസാന അഞ്ചംഗ ടീമില്‍ ഇടം നേടി.

മാര്‍ച്ച് 17ന് നടന്ന മത്സരത്തില്‍ സോണിക ജഡ്ജിങ്ങ് പാനലിന്റെ പ്രത്യേക പ്രശംസ പിടിച്ചു പറ്റി.

ഡെമി ലൊവാറ്റൊയുടെ ‘ലറ്റ് ഇറ്റ് ഗൊ’ എന്ന ആകര്‍ഷകമായ ഗാനം സോണിയായുടെ കണ്ഠനാളത്തില്‍ നിന്നും പുറത്തേയ്ക്കൊഴികയപ്പോള്‍ ശ്രോതാക്കള്‍ ശരിക്കും ആനന്ദ സാഗരത്തില്‍ ആറാടുകയായിരുന്നു.

ഇരുപത്തിരണ്ടുവയസ്സുക്കാരിയായ ഇന്ത്യന്‍ അമേരിക്കന്‍ ഗായിക മാര്‍ച്ച് 24ന് രണ്ടു മണിക്കൂര്‍ ദീര്‍ഘിപ്പിക്കുന്ന അമേരിക്കന്‍ ഐഡല്‍ എപ്പിസോഡില്‍ പങ്കെടുക്കും.
അമേരിക്കന്‍ ഐഡല്‍ സീരിസ് ഫൈനല്‍ ഏപ്രില്‍ ആദ്യവാരമാണ് ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്യുന്നത്.

അമേരിക്കന്‍ ഐഡല്‍ മത്സരത്തില്‍ ഇന്ത്യന്‍ വംശജ വിജയിച്ചു ചരിത്രം കുറിക്കുമോ എന്ന് അറിയുന്നതിന് ഏപ്രില്‍ ആദ്യം വാരം വരെ കാത്തിരിക്കേണ്ടിവരും