സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷം

11:30am 29/3/2016
ജോയിച്ചന്‍ പുതുക്കുളം
someseteaster_pic5
ന്യൂജേഴ്‌സി: അനുരഞ്ജനത്തിന്റേയും ത്യാഗത്തിന്റേയും സ്മരണകളുണര്‍ത്തിയ വിശുദ്ധ വാരാചരണം കഴിഞ്ഞ്, മാനവരാശിയെ പാപത്തിന്റെ കരങ്ങളില്‍ നിന്ന് മോചിപ്പിച്ച് മോക്ഷത്തിന്റെ വഴി കാണിച്ചുത നിത്യരക്ഷകന്റെ ത്യാഗത്തിന്റേയും, സ്‌നേഹത്തിന്റേയും സ്മരണകളുണര്‍ത്തിയ ഉയിര്‍പ്പ് തിരുനാള്‍ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരവുമായി നടത്തപ്പെട്ടു.

മാര്‍ച്ച് 26ന് വൈകിട്ട 7:30 ന് ഉയിര്‍പ്പ് തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കംകുറിച്ചു. ആലുവ സെന്റ് ജോസഫ് പൊന്റിഫിക്കല്‍ സെമിനാരി യിലെ പ്രൊഫസറും, പ്രമുഖ വചന പ്രഘോഷകനും, വാഗ്മിയും, ശാലോം ടെലിവിഷന്‍ പ്രോഗ്രാമിലൂടെ ശ്രദ്ധേയനുമായ റവ. ഡോ. സിബി കുര്യന്റെ മുഖ്യ കാര്‍ മികത്വത്തിലും, ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍, ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവരുടെ സഹകാര്‍മികത്വത്തിലും ഉയിര്‍പ്പിന്റെ തിരുകര്‍മ്മങ്ങളും, ആഘോഷമായ ദിവ്യബലിയും നടത്തപ്പെട്ടു.

കൈകളില്‍ കത്തിച്ച മെഴുകുതിരികളുമായി ആഘോഷമായ തിരുനാള്‍ പ്രദക്ഷിണത്തിനുശേഷം ദിവ്യബലി മധ്യേ റവ. ഡോ. സിബി കുര്യന്‍ ഉയിര്‍പ്പ് തിരുനാളിന്റെ സന്ദേശം നല്‍കി.

മനുഷ്യവംശത്തിന് രക്ഷ പകരുവാന്‍ വ ഈശോ ഭൂമിയില്‍ അവതരിച്ചപ്പോള്‍ മാലാഖാ ആ’ിടയന്‍ മാരോട് പറഞ്ഞു ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുു (ലൂക്കാ:2;10). ഇതിന് സമാനമായി ഈശോയുടെ ഉത്ഥാനത്തിന് ശേഷവും ദൂതന്മാര്‍ പ്രത്യക്ഷപ്പെട്ട ആ വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത ലോകത്തെ അറിയിച്ചു. ജീവിച്ചിരിക്കുവനെ നിങ്ങള്‍ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുതെന്തിന്? അവന്‍ ഇവിടെയില്ല ഉയിര്‍പ്പിക്കപ്പെ’ു(ലൂക്കാ 24).

ഇല്ലായ്മയുെടയും പരാജയത്തിന്റെയും നിരാശയുെടയും, ഒറ്റപ്പെടലിന്റേയും തീരം സമൃദ്ധിയുെടയും വിജയത്തിന്റെയും പ്രത്യാശയുെടയും തീരമാക്കി മാറ്റുകയാണ് ഉത്ഥിതനായ ഈശോ മിശിഹ. ഈ പ്രത്യാശയില്‍ ജീവിക്കാനുള്ള സന്ദേശമാണ് ഈസ്റ്ററിന്റേതെ് വചന സന്ദേശത്തില്‍ പറഞ്ഞു. ജീവനുള്ള യേശു നമ്മുടെ കൂടെ, നമ്മുടെ ഇടയില്‍ നമ്മോടൊപ്പമുണ്ട് എ വിശ്വാസം എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണെും അനുഭവ സക്ഷ്യങ്ങളിലൂടെ പങ്കുവെച്ചു.

ദിവ്യബലിമദ്ധ്യേ ദേവാലയത്തിലെ സി.സി.ഡി കു’ികള്‍ നോമ്പ് കാലത്തില്‍ ഉയിപ്പു തിരുനാളിനൊരുക്കമായി ചെയ്ത ത്യാഗപ്രവര്‍ത്തികളുടെയും, പുണ്യപ്രവര്‍ത്തങ്ങളുടെയും, പ്രാര്‍ത്ഥനകളു യുടെയും പ്രതീകമായ സ്പിരിച്ച്വല്‍ ബൊക്കെ കാണിക്കയായി സമര്‍പ്പണം നടത്തി. നാലാം ക്ലാസ്സില്‍ പഠിക്കു പരിശീലനം പൂര്‍ത്തിയാക്കിയ അള്‍ത്താര ശുസ്രുഷികളുടെ വാഴിക്കല്‍ ചടങ്ങും നടത്തപ്പെട്ടു. പരിശീലനം നല്‍കിയ ലിയോണ ടോമി, അന്‍സാ ബിജോ, ആഷ്‌ലി തൂങ്കുഴി എിവരെ വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍ പ്രത്യേകം അഭിനന്ദിച്ചു.

ദിവ്യബലിക്കുശേഷം തിരുസ്വരൂപ വണക്കം, നേര്‍ച്ചകാഴ്ച സമര്‍പ്പണം എിവ നടു. ഇടവകയിലെ ഗായകസംഘം ആലപിച്ച ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ ഉയിര്‍പ്പ് തിരുനാളിന്റെ ചടങ്ങുകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.

ഓശാന തിരുനാള്‍ മുതല്‍ ഉയിര്‍പ്പ് തിരുനാള്‍ വരെയുളള തിരുകര്‍മ്മങ്ങളിലും ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവക സമൂഹത്തിനും, തിരുകര്‍മ്മങ്ങളില്‍ സഹകരിച്ച എല്ലാ വൈദീകര്‍ക്കും, ദേവാലയത്തിലെ ഭക്തസംഘടനാ ഭാരവാഹികള്‍ക്കും മറ്റു പ്രവര്‍ത്തകര്‍ക്കും, ഗായകസംഘത്തിനും,ഇടവക,ട്രസ്റ്റിമാരായ തോമസ് ചെറിയാന്‍ പടവില്‍ , ടോം പെരുമ്പായില്‍, മേരിദാസന്‍ തോമസ്, മിനേഷ് ജോസഫ് എിവര്‍ക്കും വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍ നന്ദി പറഞ്ഞു. സ്‌നേഹവിരുാേടെ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു.www.stthomassyronj.org
സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.