03:44pm 23/6/2016
സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ അറസ്റ്റ് ചെയ്യാന്‍ സോളാര്‍ കമ്മീഷന് ഉത്തരവിട്ടു. കമ്മീഷനില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട്. ഈ മാസം 27ന് സരിതയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ ഡിജിപിക്ക് കമ്മീഷന് നിര്‍ദ്ദേശം നല്കി.
കമ്മീഷന്റെ ഉത്തരവ് പാലിക്കാതെ കഴിഞ്ഞ മൂന്ന് തവണയും സരിത ഹാജരാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഇന്ന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് കമ്മീഷന് നേരത്തെ അറിയിച്ചിരുന്നു. സരിത പറയുന്നത് കളവാണെന്നും ഹാജരാകുന്നത് സരിത മനപൂര്‍വം നീട്ടികൊണ്ടുപോവുകയാണെന്നും കമ്മീഷന് നിരീക്ഷിച്ചു.
ഓരോ തവണയും വ്യത്യസ്ത കാരണങ്ങളാണ് സരിത ഹാജരാകുന്നതിന് തടസമായി കമ്മീഷനെ അറിയിക്കുന്നത്. അമ്മയ്ക്ക് സുഖമില്ലെന്നും താന്‍ ചികിത്സയിലാണെന്നും സരിത പലപ്പോഴായി കമ്മീഷനെ അറിയിച്ചു. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ സമയം വേണമെന്നും സരിത ആവശ്യപ്പെട്ടെങ്കിലും കമ്മീഷന് വഴങ്ങിയില്ല.
സോളാര്‍ കേസ് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റീസ് ശിവരാജന് കമ്മീഷന് ആദ്യമായാണ് ഒരു സാക്ഷിക്ക് എതിരേ അറസ്റ്റ് വാറണ്ട്