സ്കൂള്‍ ബസ് മറിഞ്ഞ് അഞ്ചു കുട്ടികള്‍ മരിച്ചു

04:59 PM 20/09/2016
images (3)
ചണ്ഡിഗഡ്: പഞ്ചാബിലെ അമൃതസറില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അഞ്ചു കുട്ടികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അമൃതസറിലെ മുഹാവാ ഗ്രാമത്തിലാണ് അപകടം.
നഴ്സറി സ്കൂളില്‍ നിന്നും കുട്ടികളുമായി വന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. 50 ഓളം കുട്ടികളാണ് ബസില്‍ യാത്രചെയ്തിരുന്നത്. പരിക്കേറ്റ കുട്ടികളെ അമൃതസറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരാനാണ് സാധ്യത.