സ്കൂൾ ബസ് വരുന്നു

11:19am 03/05/2016

റോഷന്‍ ആന്‍ഡ്രൂസ് കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവരെ നായകരാക്കി സംവിധാനം ചെയ്യുന്ന ‘സ്‍കൂള്‍ ബസ്’ എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി. ബോബി സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്. മകള്‍ ആഞ്ജലീന റോഷനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അപർണ ഗോപിനാഥാണ് നായിക.

എ.വി.എ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ എ.വി അനൂപ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സെന്‍ട്രല്‍ പികേ്ചഴ്‍സ് ആണ് ചിത്രത്തിന്‍റെ വിതരണക്കാര്‍. സംഗീതം ഗോപീ സുന്ദറും എഡിറ്റിംഗ് വിവേക് ഹർഷനും നിർവഹിച്ചിരിക്കുന്നു. ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും