സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ മുഖത്ത് ഭര്‍ത്താവ് തിളച്ച വെള്ളം ഒഴിച്ച

03:50pm 15/5/2016
Crime-against-Women
കൊല്‍ക്കത്ത: സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ മുഖത്ത് ഭര്‍ത്താവ് തിളച്ച വെള്ളം ഒഴിച്ചു. കൊല്‍ക്കത്തയിലെ ഓള്‍ഡ് മാള്‍ഡയിലാണ് സംഭവം. 21കാരിയായ രെഹാന ബീവി എന്ന യുവതിക്കാണ് പരുക്കേറ്റത്.
50,000 രൂപ ആവശ്യപ്പെട്ടത് നല്‍കാതിരുന്നതില്‍ പ്രകോപിതനായാണ് ഇവരുടെ ഭര്‍ത്താവ് ആസാദ് ഷെയ്ഖ് ഭാര്യയെ ആക്രമിച്ചത്. 70 ശതമാനം പൊള്ളലേറ്റ രെഹാന ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സ്ത്രീധനം ആവശ്യപ്പെട്ട് ആസാദും വീട്ടുകാരും രെഹാനയെ മര്‍ദ്ദിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ഭര്‍തൃ വീട്ടുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് 15,000 രൂപ നല്‍കിയിരുന്നതായി രെഹാനയുടെ വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ പണം നല്‍കിയ ശേഷവും മര്‍ദ്ദനം തുടര്‍ന്നിരുന്നതായും യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പാണ് രഹാനയുടെയും ആസാദിന്റെയും വിവാഹം കഴിഞ്ഞത്. രണ്ട് കുട്ടികളുണ്ട്.