സ്ത്രീയും പ്രകൃതിയും ഒന്നാണ് .നോബിൾ പീറ്ററിന്റെ ആൽബം ചർച്ചയാകുന്നു .

03:12 pm 27/9/2016

സ്ത്രീയും പ്രകൃതിയും ഒന്നാണെന്ന സങ്കല്പത്തെ മുൻനിർത്തി നിർമിച്ച ലൈറ്റ്‌സ് എന്ന മ്യൂസിക് വീഡിയോ ചർച്ചാവിഷയമാകുന്നു .ഇന്റർനാഷണൽ നിലവാരത്തിൽ ചിത്രീകരിച്ചിരിക്കുന്ന മ്യൂസിക് വീഡിയോ ചുരുങ്ങിയ ദിവസം കൊണ്ട് ജനശ്രദ്ധയാകർഷിച്ചു വരികയാണ് .നോബിൾ പീറ്റർ സംവിധാനവും സംഗീതവും നിർവഹിച്ചിരിക്കുന്ന ആൽബം ചർച്ച ചെയ്യുന്നത് പ്രകൃതിയും സ്ത്രീയും ഒന്നാണെന്ന സമകാലീന യാഥാർഥ്യങ്ങളെയാണ് . പ്രതിന്ധികളിൽനിന്നും തകർക്കപ്പെടലിൽനിന്നും സ്വയം മോചിതയാകുന്ന സ്ത്രീ പ്രകൃതിയായി പരിവർത്തനം ചെയ്യപ്പെടുന്നു. ഇംഗ്ലീഷ് സിനിമകളെ ഓർമിപ്പിക്കുന്ന വിധത്തിലുള്ള സിനിമാട്ടോഗ്രാഫിയും എഡിറ്റിങ്ങും ലൈറ്റ്‌സിന്റെ മനോഹാരിത കൂട്ടുന്നു.
ഫിലിം നൈറ്റ് പ്രൊഡക്ഷന്റെ ബാനറിൽ നിർമിച്ചിരിക്കുന്ന ആൽബത്തിന്റെ ഛായാഗ്രഹണം ഷിനൂബ് ടി ചാക്കോയാണ് . ഷിറിൻ റിയാസുദ്ദിനാണ് ഗാനം ആലപിച്ചിരിക്കുന്നത് .വിഷാക് രാജേന്ദ്രൻ എഡിറ്റിംഗും ഐശ്വര്യ നാഥ് അഭിനയിക്കുകയും ചെയ്തിരിക്കുന്നു.
IMG_20160927_150930