03:40pm 7/6/2016
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയ സര്‍ക്കാര്‍ നടപടിയില്‍ ടി.പി സെന്‍കുമാര്‍ ഐ.പി.എസ് നല്കിയ പരാതിയില്‍ കേന്ദ്ര അഡ്മീനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഈ മാസം 24ന് വാദം കേള്‍ക്കും. ഹര്‍ജിയില്‍ ട്രൈബ്യൂണല്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. ഒരു മാസം സാവകാശം വേണമെന്ന്സ ര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ സുധാകര പ്രസാദ് ആവശ്യപ്പെട്ടുവെങ്കിലും ട്രൈബൂണല്‍ അംഗീകരിച്ചില്ല.
ഹര്‍ജിയില്‍ ഈ മാസം 17നകം വാദം കേള്‍ക്കണമെന്നായിരുന്നു സെന്‍കുമാറിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടത്. തന്നെ സ്ഥാനംമാറ്റുകയല്ല, തരംതാഴ്ത്തുകയാണ് ചെയ്തതെന്നും ഇതുമൂലം തന്റെ ശമ്പളത്തില്‍ കുറവുണ്ടാകുമെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി. അഖിലേന്ത്യ സര്‍വീസ് ചട്ടവും കേരള പോലീസ് ആക്ടും പ്രകാരംസര്‍ക്കാര്‍ നടപടി നിലനില്‍ക്കുന്നതല്ലെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു.
മുതിര്‍ന്ന അഭിഭാഷകന് എസ്.ശ്രീകുമാര്‍ മുഖേനയാണ് സെന്‍കുമാര്‍ ട്രൈബ്യൂണലിനെ ഐ.പി.എസ് ഉദ്യോഗസ്ഥരെ ഒരു തസ്തികയില്‍ നിയമിച്ചാല്‍ രണ്ടു വരര്ഷത്തുനള്ളില് നീക്കം ചെയ്യാന്‍ പാടില്ല. അല്ലാത്തപക്ഷം തക്കതായ കാരണമുണ്ടാകണം എന്ന ചട്ടത്തിന് വിരുദ്ധമായാണ് തന്നെ സ്ഥാനത്തുനിന്ന് നീക്കിയത്. പൊതുജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കാണിച്ചാണ് സെന്‍കുമാറിനെ നീക്കിയത്.
സര്‍ക്കാര്‍ നടപടിയെ സെന്‍കുമാര്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. സ്ഥാനമൊഴിഞ്ഞ ദിവസം തന്നെ അദ്ദേഹം കൊച്ചിയില്‍ എത്തി അഭിഭാഷകരെ കണ്ടിരുന്നു. എന്നാല്‍ പുതിയ ഡിജിപി ചുമതലയേല്‍ക്കും വരെ സ്ഥാനമാറ്റ ഉത്തരവ് വൈകിപ്പിച്ച സര്‍ക്കാര്‍ നിയമനടപടിക്കുള്ള സാധ്യത വൈകിപ്പിക്കുകയായിരുന്നു.