സ്പാനിഷ് ദമ്പതികള്‍ക്ക് നേരെ രാജസ്ഥാനില്‍ ആക്രമണം

09:25am 5/4/2016
spanish-citizen
പുഷ്‌കര്‍: രാജസ്ഥാനിലെ പുഷ്‌കറില്‍ സ്പാനിഷുകാരായ ദമ്പതികള്‍ക്ക് നേരെ ആക്രമണം. യുവതിയുടെ വസ്ത്രം വലിച്ചു കീറിയ അക്രമിസംഘം അവരുടെ കൈവശമുണ്ടായിരുന്ന ബാഗ് തട്ടിയെടുത്തു. തിങ്കളാഴ്ച വൈകീട്ടാണ് പ്രദേശവാസികളായ അക്രമിസംഘം അതിക്രമം നടത്തിയത്.

വാടകക്കെടുത്ത ബൈക്കില്‍ പുഷ്‌കറിലെ ഉള്‍പ്രദേശത്തുള്ള ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു ദമ്പതികള്‍. യുവതിക്ക് നേരെയുള്ള കൈയ്യേറ്റം തടയാന്‍ ശ്രമിച്ച യുവാവിനെ അക്രമികള്‍ കല്ല് കൊണ്ട് തലക്കിടിച്ചു. ആക്രമണത്തില്‍ ഇയാളുടെ തലക്ക് പരിക്കേറ്റു.

പരിക്കേറ്റ ദമ്പതികളെ അജ്മീറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തമായ ശേഷം യുവതിയുടെ മൊഴി േരഖപ്പെടുത്തുമെന്നു പൊലീസ് അറിയിച്ചു.