സ്പിരിച്ച്വല്‍ വൈറ്റ്മിന്‍സ്’ പുസ്തകം പ്രകാശനം ചെയ്തു

01:31 pm 25/11/2016

പി. പി. ചെറിയാന്‍
IMG_4436
ഡാലസ് : മനുഷ്യ മനസ്സിലെ ആത്മീയ ചൈതന്യം വര്‍ദ്ധിപ്പിക്കാനുതകുന്ന ആശയങ്ങളാല്‍ സംപുഷ്ടമായ ‘സ്പിരിച്ച്വല്‍ വൈറ്റമിന്‍സ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം മോസ്റ്റ് റെവ. തോമസ് മാര്‍ യൂസേബിയോസ് തിരുമേനി നിര്‍വ്വഹിച്ചു.

സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദാവലയത്തില്‍ നവംബര്‍ 20ന് നടന്ന പ്രകാശന കര്‍മ്മത്തിന് മുന്‍ !ഡിജിപി ജേക്കബ് പുന്നൂസ് ഉള്‍പ്പെടെയുളള നിരവധി പ്രമുഖര്‍ സാക്ഷ്യം വഹിച്ചു. ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമീസ് തിരുമനസാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുളളത്. മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന ആത്മീയ ശക്തിയെ തൊട്ടുണര്‍ത്തി നിത്യജീവന്റെ അവകാശികളാക്കി തീര്‍ക്കുക എന്നതാണ് ഈ പുസ്തകംകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഗ്രന്ഥകാരന്‍ മത്തായി യോഹന്നാന്‍ പറഞ്ഞു.

നാം കഴിക്കുന്ന പോഷകാഹാരം ശാരീരിക വളര്‍ച്ചയ്ക്ക് ഉതകുന്നതുപോലെ സ്പിരിച്ച്വല്‍ വൈറ്റമിന്‍സ് ആത്മീയ വളര്‍ച്ചയ്ക്ക് കാരണമാകട്ടെയെന്നു മാര്‍ യൂസേബിയോസ് തിരുമേനി ആശംസിച്ചു. ഇടവക വികാരി ഫാ. ജോസഫ് നെടുംമാന്‍ കുഴിയില്‍, ജേക്കബ് പുന്നൂസ് എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു.

അമേരിക്കയിലെ പ്രമുഖ പുസ്തക വില്പനശാലകളിലും ആമസോണ്‍, ബാണീസ് ആന്റ് നോബിള്‍സ് എന്നിവിടങ്ങളിലും ലഭ്യമായ ഈ പുസ്തകം വിറ്റു കിട്ടുന്ന തുകയുടെ വലിയൊരു ഭാഗം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് ഗ്രന്ഥക്കാരന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് മത്തായി യോഹന്നാന്‍ : 972 492 0763