സ്പെയിനും ഇറ്റലിയും തമ്മിലുള്ള പോരാട്ടം സമനിലയിൽ അവസാനിച്ചു.

09:35 am 7/10/2016
download (25)

ടോറിനോ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ കരുത്തരായ സ്പെയിനും ഇറ്റലിയും തമ്മിലുള്ള പോരാട്ടം സമനിലയിൽ അവസാനിച്ചു. യൂറോപ്യൻ മേഖല ഗ്രൂപ്പ് ജിയിൽ ഇരുടീമും ഒരോ ഗോൾ വീതം നേടി സമനില പാലിച്ചു. സ്പെയിനുവേണ്ടി മച്ചിൻ പെരേസും(55) , ഇറ്റലിക്ക് വേണ്ടി ഡെ റോസിയും(82) ഗോൾ നേടി.

ആദ്യ പകുതിയിൽ പന്ത് 72 ശതമാനവും സ്​പെയിനി​െൻറ കൈവശമായിരുന്നു. എന്നിട്ടും ഗോൾ നേടാൻ സ്​പെയിനിന്​ കഴിഞ്ഞില്ല. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 55–ാം മിനിറ്റിൽ പെരേസ് നേടിയ ഗോളിലൂടെ സ്പെയിനാണ് ആദ്യം മുന്നിൽ എത്തിയത്.

ഗോളിനായി കിണഞ്ഞു പരിശ്രമിച്ച ഇറ്റലിക്ക് 82–ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ റോസി സമനില പിടിച്ചു. ഗ്രൂപ്പ് ജിയിൽ അൽബാനിയയാണ് ഒന്നാമത്. സ്പെയിൻ രണ്ടാമതും ഇറ്റലി മൂന്നാമതുമാണ്. മാസിഡോണയെ 2–1ന് തോൽപിച്ച ഇസ്രയേലാണ് നാലാം സ്‌ഥാനത്ത്.