സ്പൈസ് ജെറ്റിലും ഗാലക്സി നോട്ട് 7 നിരോധിച്ചു

02.06 AM 04/11/2016
spicejet_031116
ചെന്നൈ: സ്പൈസ് ജെറ്റ് വിമാനത്തിലും ഗാലക്സി നോട്ട് 7 നിരോധിച്ചു. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. ഗാലക്സി നോട്ട് 7 ബാറ്ററി തകരാറിനെ തുടർന്ന് പൊട്ടിത്തെറിക്കുന്ന സംഭവം വ്യാപകമായിരുന്നു. ഇതോടെയാണ് വിമാനങ്ങളിൽ ഫോൺ നിരോധിച്ചു തുടങ്ങിയത്. സ്പൈസ് ജറ്റ് വിമാന യാത്രക്കാർ തങ്ങളുടെ കൈയിലോ ബാഗിലോ അടക്കം ഒരു വിധത്തിലും ഗാലക്സി നോട്ട് 7 കൊണ്ടുവരാൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു.