സ്മാര്‍ട്ട് ഹെല്‍മറ്റുമായി ദുബൈ

08:44 am 22/9/2016
images (8)
ദുബൈ: നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സ്മാര്‍ട്ട് സൈക്കിള്‍ ഹെല്‍മറ്റുമായി ദുബൈ പൊലീസ്. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ തത്സമയം പകര്‍ത്തി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തിക്കാന്‍ ശേഷിയുള്ളതാണ് സ്മാര്‍ട്ട് ഹെല്‍മറ്റ്.
ഇതിന്‍െറ ഡിസൈന് അംഗീകാരം നല്‍കിയ ദുബൈ പൊലീസ് മേധാവി ലഫ്. ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന സേനക്കായി കൂടുതല്‍ ഹെല്‍മറ്റുകള്‍ വിതരണം ചെയ്യാനും നിര്‍ദേശിച്ചു.
ജനത്തിരക്കേറിയ പരിപാടികള്‍ നടക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സൈക്കിളില്‍ റോന്തുചുറ്റും. ഇവര്‍ ധരിക്കുന്ന ഹെല്‍മറ്റുകള്‍ ദൃശ്യങ്ങളും ശബ്ദവും പകര്‍ത്തും. സ്മാര്‍ട്ട് ആപ്പിന്‍െറ സഹായത്തോടെ തത്സമയം ഇത് ഓപറേഷന്‍സ് റൂമിലേക്ക് അയക്കും . കൂടുതല്‍ പൊലീസ് സേനയുടെ സേവനം ആവശ്യമാണെങ്കില്‍ എത്തിക്കാന്‍ ഇതിലൂടെ സാധിക്കും. സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരസ്പരം ഗ്രൂപ് കോള്‍ നടത്താനും സംവിധാനമുണ്ട്. സുരക്ഷാ സേനാംഗം എവിടെയാണുള്ളതെന്ന് ജി.പി.എസ് ട്രാക്കറിലൂടെ മനസ്സിലാക്കാന്‍ കഴിയും. ഭാരം കുറഞ്ഞ ഹെല്‍മറ്റുകളില്‍ റിഫ്ളക്റ്ററുകളും ലെയിന്‍ മാറ്റം അറിയിക്കാന്‍ ഇന്‍ഡിക്കേറ്ററുകളുമുണ്ട്.